+91 9892580744
gospelbroadcast@yahoo.com

Feb-18-14M-സേവനം – അതിഥിസല് ക്കാരത്തിന് റെ അന്തസത്ത

Feb-18-14M-സേവനം – അതിഥിസല് ക്കാരത്തിന് റെ അന്തസത്ത

LWGB Malayalam Podcast
LWGB Malayalam Podcast
Feb-18-14M-സേവനം - അതിഥിസല് ക്കാരത്തിന് റെ അന്തസത്ത
Loading
/

14M_സേവനം – അതിഥിസല് ക്കാരത്തിന് റെ അന്തസത്ത

ഉല്‍പത്തി 18. 1 അനന്തരം യഹോവ അവനു മമ്രേയുടെ തോപ്പിൽവച്ചു പ്രത്യക്ഷനായി; വെയിലുറച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.
2 അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരേ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽനിന്ന് അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:
3 യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.
4 അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻകീഴിൽ ഇരിപ്പിൻ.
5 ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പ് അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിനായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നത് എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്ന് അവർ പറഞ്ഞു.

നാം വായച്ച സംഭവം നടക്കുമ്പോള്‍ അബ്രഹാമിന്ന് 99 വയസ്സായിരുന്നു. അദ്ദേഹം അനേക ദാസന്മാരുള്ള ധനവാനായിരുന്നു. എന്നിരുന്നാലും, ആവശ്യത്തിലുള്ളവരെ കണ്ടപ്പോള്‍ അവരെ സന്തോഷത്തോടുകൂടെ സേവിക്കുവാന്‍ അവന് മനസ്സുണ്ടായിരുന്നു.

ദൈവത്തെ സേവിക്കുന്നതിന്ന് പ്രായം അബ്രഹാമിന്നൊരു തടസ്സമായിരുന്നില്ല. അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽനിന്ന് അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു എന്ന് നാം വായിക്കുന്നു: അവര്‍ തന്‍റെ കൂടാരം കടന്ന് പോകുവാന്‍ കാത്തുനില്‍ക്കാതെ, അവരുടെ സന്ദര്‍ശനം തനിക്കൊരു ബുദ്ധിമുട്ടായി എന്ന് കരുതാതെ അവരുടെ അടുക്കല്‍ ഓടി ചെന്ന് ഭക്ഷണം കഴിക്കുവാനും, വിശ്രമിക്കുവാനും അവരെ തന്‍റെ കൂടാരത്തിലേക്ക് ക്ഷണിച്ചതായി നാം കാണുന്നു. ഒരാവശ്യം കണ്ട ഉടനെ താന്‍ പ്രതികരിച്ചു.

ഏതു നിമിഷവും സേവ ചെയ്യുവാനുള്ള മനസ്സൊരുക്കം തനിക്കുണ്ടായിരുന്നു. വിശ്രമസമയായ മദ്ധ്യാനത്തില്‍ താന്‍ സന്ദര്‍ശകരെ പ്രതീക്ഷിച്ചിരുന്നില്ല എങ്കിലും, അവരുടെ വരവ് തനിക്കൊരു ശല്യമായി തോന്നിയില്ല.

അതിഥിസത്കാരം നമുക്കടുപ്പമുള്ളവരോടോ, നാം തിരഞ്ഞെടുക്കുന്നവരോടോ മാത്രം കാണിക്കുന്നതൊന്നല്ല. അബ്രഹാമിന് ഈ സന്ദര്‍ശകര്‍ അപരിചിതര്‍ ആയിരുന്നു. അവരുടെ വൈഷമ്യമേറിയ യാത്രയില്‍ അല്‍പം വിശ്രമിക്കുവാനുള്ള ആവശ്യം ഉണ്ടെന്ന് മാത്രമേ തനിക്ക് ബോധ്യപ്പെട്ടുള്ളൂ. എബ്രാ 13.1 സഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസൽക്കാരം മറക്കരുതു. 2 അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചിട്ടുണ്ടല്ലോ.
ശുഷ്രൂഷ ചെയ്യുക എന്നത് ഒരു പ്രത്യേക പ്രവൃത്തി എന്നതിലുപരി അബ്രഹാമിന്‍റെ ജീവിതശൈലി ആയിരുന്നു. തന്നോടൊരുമിച്ച് ജീവിച്ച ലോത്തും ഈ ശൈലി തന്‍റെ ജീവിതത്തിലേക്ക് പകര്‍ത്തിയതായി നാം കാണുന്നു. ദുഷ്ടതനിറഞ്ഞ സോദോം പട്ടണത്തില്‍ ജീവിക്കുമ്പോള്‍ തന്നെ അപരിചിതരായ സന്ദര്‍ശകരെ തന്‍റെ വീട്ടിലേക്ക് നിര്‍ബന്ധമായി കൂട്ടികൊണ്ട് പോയതായി അവരെ സല്‍ക്കരിച്ചതായി നാം വായിക്കുന്നു.

ഹൃദയ ഒരുക്കമുണ്ടെങ്കില്‍ ഏതുസമയത്തും മറ്റുള്ളവരുടെ അപ്രതീക്ഷിതമായ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ നമുക്ക് സാധിക്കും. തന്‍റെ ആഢംഭരം പ്രദര്‍ശപ്പിക്കുക എന്നുള്ള ചിന്ത തനിക്കില്ലാതിരുന്നത്കൊണ്ട്, മുന്നൊരുക്കം ഇല്ലാതിരുന്നത് തനിക്കൊരു പ്രയാസമായിരുന്നില്ല. ഭക്ഷണം തയ്യാറായിരുന്നില്ല എങ്കിലും, അര്‍ക്ക് വിശ്രമിക്കുവാനുള്ള അവസരം നല്കി അബ്രഹാമും തന്‍റെ കുടുബവും അവര്‍ക്ക് വേണ്ടി വേഗത്തില്‍ ഭക്ഷണമൊരുക്കി. അവരുടെ ആവശ്യങ്ങള്‍ക്ക് അബ്രഹാം മുന്‍ഗണന കൊടുത്തു എങ്കിലും തന്‍റെ കുടുബത്തെ അധികമായി ഭാരപ്പെടുത്തിയില്ല. ലാളിത്യത്തോടു കൂടെ ഔദാര്യം താന്‍ കാണിച്ചു.

ശാന്തമായി ശുഷ്രൂഷചെയ്യുവാന്‍ താന്‍ ശീലിച്ചിരുന്നു. അവരുടെ ആവശ്യം കണ്ട് സേവിച്ചത് കൊണ്ട് അവരില്‍ നിന്ന് നന്ദിയോ, സ്നേഹമോ, അഭിനന്ദനമോ താന്‍ പ്രതീക്ഷിച്ചിരുന്നില്ല. താനൊരു പ്രത്യേക ശുഷ്രൂഷ ചെയ്യുത്തതായി തനിക്ക് തോന്നിയിരുന്നില്ല. രാജാവിന്ന് ശുഷ്രൂഷ ചെയ്ത നീതിമാന്മാരെപ്പറ്റി മത്തായി 25. 34-40 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.

താനായിരുന്ന സാഹചര്യത്തില്‍ ഉത്തമമായരീതിയില്‍ അവരെ സല്‍ക്കരിച്ചു. അപ്പോള്‍ പാകം ചെയ്ത ഭക്ഷണം നല്‍കിയും, അവരുടെ കാലുകളെ കഴുകുവാനുള്ളം വെള്ളം കൊണ്ടുവന്നും അവരെ സംതൃപ്തരാക്കി. അവരുടെ ആഗ്രഹങ്ങളല്ല, മറിച്ച് അവരുടെ ആവശ്യങ്ങളായിരുന്നു താന്‍ നിറവേറ്റിയത്.

റോമ 12.9 സ്നേഹം നിർവ്യാജം ആയിരിക്കട്ടെ: തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ.
10 സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ.
11 ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ.
12 ആശയിൽ സന്തോഷിപ്പിൻ;
13 കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്‍വിൻ.

കര്‍ത്താവിനെ സേവിക്കുന്നതു പോലെ നമുക്ക് മറ്റുള്ളവര്‍ക്ക് ഹൃദയപൂര്‍വ്വം അതിഥിസല്‍ക്കാരം ചെയ്യാം. പിറുപിറുപ്പ് കൂടാതെ ആത്മാര്‍ത്ഥമായി നമുക്ക് സേവിക്കാം. ദൈവമക്കളുടെ ആവശ്യങ്ങളിലും, ബുദ്ധിമുട്ടുകളിലും നമ്മുക്കുള്ളതില്‍ നിന്ന് ഉത്തമമായത് നല്‍കി അവരെ ആദരിക്കാം. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.

Post a comment