15M_മദ്ധ്യസ്ഥ പ്രാര്-ത്ഥനയുടെ ശക്തി
16 ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാൻ അവരോടുകൂടെ പോയി.
17 അപ്പോൾ യഹോവ അരുളിച്ചെയ്തത്: ഞാൻ ചെയ്വാനിരിക്കുന്നത് അബ്രാഹാമിനോടു മറച്ചുവയ്ക്കുമോ?
18 അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ.
19 യഹോവ അബ്രാഹാമിനെക്കുറിച്ച് അരുളിച്ചെയ്തത് അവനു നിവൃത്തിച്ചു കൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിനു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.
വേദപുസ്തകത്തല് പ്രാര്‍ത്ഥനയെപ്പറ്റി ആദ്യം പറയുന്നിടത്തു തന്നെയാണ് മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നാം ആദ്യമായി കാണുന്നത്. ഉല്പത്തി 20ല്‍ ദൈവം അബീമലേക്കിനോട് അബ്രഹാമിന്റെ ഭാര്യയായ സാറയെ തിരികെ നല്കുവാന് കല്പ്പിച്ചപ്പോള്, അബ്രഹാം അവന് വേണ്ടി പ്രാര്‍ത്ഥിക്കും എന്ന് പറകയുണ്ടായി. നമ്മുടെ ആവശ്യങ്ങള്‍ മാത്രമല്ല, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കൂടെ ദൈവസന്നിധിയില്‍ കൊണ്ടുവരുന്നതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന.
സോദോമും, ഗോമോറയും അതിലെ ജനങ്ങളുടെ ദുഷ്ടത കണ്ട് ദൈവത്തിന്റെ ന്യായവിധിക്കായി നിലവിളിച്ചപ്പോള്‍, അബ്രഹാം തന്റെ ചാര്‍ച്ചക്കാരനും, നീതിമാനുമായ ലോത്ത് ആ പട്ടണത്തിലുള്ളതിനാല് കര്‍ത്താവിന്റെ ദയക്കായി യാചിക്കയുണ്ടായി.
ദൈവം ന്യായവിധി നടത്തുന്നതിന്ന് മുമ്പ് സോദോം, ഗോമോറ പട്ടണങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയതായി നാം വായിക്കുന്നു. ലോത്തിന്റെ വീട്ടിലേക്ക് വന്ന സകജനങ്ങള്ക്കും അത്ഭുതകരമായി അന്ധത ബാധിച്ചത് ദൈവിക ഇടപെടലിന്റെ ഒരു അടയാളമായിരുന്നു. ഇതുപോലെ തന്നെ ദൈവം നിനെവാ പട്ടണത്തിന് ന്യായവിധി വരുമെന്ന് തന്റെ പ്രവാചകനായ യോനയിലൂടെ മുന്‍കൂട്ടി പറകയുണ്ടായി. ജലപ്രളയം വരുന്നതിന്ന് മുമ്പ് നോഹയിലൂടെ സകലലോകത്തിന്നും ദൈവം മുന്നറിയിപ്പ് നല്‍കിയതായും നാം കാണുന്നു.
ക്രിസ്തുവിന്റെ മനസ്സുള്ള, ആത്മീയ കാഴ്ചപ്പാടുള്ളവരുമായി ദൈവം തന്റെ ചിന്തകള്‍ എപ്പോഴും പങ്കുവെക്കുന്നു. ഇങ്ങനെയുള്ളവര്‍ ദൈവവഴികളില്‍ നടക്കുന്നവരാണ്. അബ്രഹാം തന്റെ സ്നേഹിതനായിരുന്നത് കൊണ്ട് സോദോം, ഗോമോറ പട്ടണങ്ങളെ നശിപ്പിക്കാന്‍ പോകുന്ന വഴി, തന്നോട് ആ കാര്യം ആദ്യം അറിയിക്കുവാന്‍ ദൈവം ആഗ്രഹിച്ചു.
സത്യത്തില്‍ ന്യായവിധി നടത്തുന്നതിന്ന് മുമ്പ് ഇടിവില്‍ നിന്ന് പ്രാര്‍ത്ഥിപ്പാനും, അതു വഴി ആ പ്രാര്നയ്ക്ക് ഉത്തരം നല്കുവാനും ഒരു വ്യക്തിയെ ദൈവം അന്വേഷിക്കയായിരുന്നു. തന്നോട് മദ്ധ്യസ്ഥപ്രാര്‍ത്ഥന ചെയ്യുമ്പോള്‍, ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി ദയ കാണിക്കുവാന്‍ ദൈവം എന്നും സന്നദ്ധനാണ്. ആ ദുഷ്ടനഗരങ്ങളെ നശിപ്പിക്കാതിരിപ്പാന് അബ്രഹാം ആവര്‍ത്തിച്ച് അവര്‍ക്ക് വേണ്ടി യാചിച്ചപ്പോഴും ദൈവം അക്ഷമനായതായി നാം കാണുന്നില്ല.
യിരമ്യ 5.1 ന്യായം പ്രവർത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവൻ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്റെ വീഥികളിൽ ചുറ്റിനടന്നു അന്വേഷിക്കയും അതിന്റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറികയും ചെയ്വിൻ; കണ്ടു എങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.
നീതിമാനെ ദുഷ്ടനോടു കൂടെ നശിപ്പിക്കയില്ല എന്ന വസ്തുത ഈ ഭാഗത്ത് നിന്ന് വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കാം. ലോത്ത് അപകടം മനസ്സിലാക്കാന്‍ കാലതാമസം വരുത്തി എങ്കിലും തന്റെ വീട്ടില്‍ വന്ന ദൂതന്മാര്, തന്നെയും, തന്റെ കുടുബത്തെയും നിര്‍ബന്ധമായി പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് യാത്ര അയച്ചു.
ഈ ഭാഗത്ത് നിന്ന് അബ്രഹാമിന്റെ ഉന്നതമായ ആത്മീയ കാഴ്ചപ്പാട് നമുക്ക് വീക്ഷിക്കാവുന്നതാണ്. താന്‍ കേട്ടത് സത്യംതന്നെയാണെന്ന് ഉറപ്പുവരുത്താനായിരുന്നു ദൈവം ഈ പട്ടണങ്ങളിലേക്ക് പോയത. കേട്ടത് സത്യമെങ്കില്‍ ആ പട്ടണങ്ങളെ നശിപ്പിക്കുവാനിയുരുന്നു ദൈവിക തീരുമാനം. അവിടെ ജീവിച്ചവരുടെ പാപം നിമിത്തം ആ പട്ടണങ്ങളുടെ വിധി നിര്ണ്ണയിക്കപ്പെടതായി അബ്രഹാമിന്ന് ബോദ്ധ്യമുണ്ടായിരുന്നു. എന്നിരുന്നാലും തന്റെ സഹോരപുത്രനായ ലോത്തിനോട് തനിക്ക് വലിയ അകുകമ്പയുണ്ടായിരുന്നു. തന്നെ വിട്ട് ആ ദുഷ്ടതനിറഞ്ഞ പട്ടണത്തില്‍ പോയി താമസിച്ചതിന്ന് അര്‍ഹമായത് ലഭിച്ചു എന്ന് പറഞ്ഞ് അവനെ ദൈവിക ന്യായവിധിക്കായി വിട്ടുകളവാന്‍ അബ്രഹാം തയ്യാറായില്ല. തെറ്റായ തീരുമാനങ്ങളെടുത്തവരെ വിമര്‍ശിക്കുകയും, അവരെ നിന്ദിക്കയും ചെയ്യുവാനെളുപ്പമാണ്. എന്നാല്‍ അബ്രഹാം, ലോത്തിനു വേണ്ടിയും, ആ പട്ടണങ്ങള്‍ക്ക് വേണ്ടിയും ദൈവസന്നിധിയില്‍ മുട്ടിന്മേല് നിന്നു. ഇടിച്ചു താഴ്തുന്നതും, നിന്ദിക്കുന്നതിലുമല്ല പ്രത്യുത സൌമ്യതയും, സ്നേഹവും കാണിക്കുന്നതാണ് വാസ്തവമായ ജ്ഞാനത്തന്റെ തെളിവ്.
അബ്രഹാം പ്രാര്‍ത്ഥനയില്‍ സ്ഥിരത കാണിക്കുന്നതായി നാമിവിടെ കാണുന്നു. തന്റെ മകളുടെ രോഗസൌഖ്യത്തിന്നായി കര്‍ത്താവിനോട് മടുത്ത് പോകാതെ യാചിക്കുന്ന കനാന്യ സ്ത്രീയുടെ സംഭവം സുവിശേഷങ്ങളില്‍ നാം വായിക്കുന്നുണ്ട്. കര്‍ത്താവിന്റെ തണുപ്പന്‍ പ്രതികരണം തന്നെ തെല്ലും നിരുത്സാഹപ്പെടുത്തിയില്ല. യജമാനന്മാരുടെ മേശയില്‍ നിന്നും വീഴുന്ന അപ്പനുറുക്കള് നായിക്കുട്ടികള്ക്ക് തിന്നാമല്ലോ എന്ന് താന്‍ പറഞ്ഞതില്‍ നിന്ന് ദൈവം ദയയും, കരണയും നിറഞ്ഞവനാണെന്ന് വിശ്വസിക്കയും അതിന്നായി യാചിക്കയുമായിരുന്നു എന്ന് മനസ്സിലാക്കാം. സാഹചര്യങ്ങളുടെ പരുപരുത്ത പുറംചട്ടകള്ക്കുള്ളിലും ദൈവത്തന്റെ കരുണയെന്ന യാഥാര്‍ത്ഥ്യം വിശ്വാസത്താല്‍ അവള് കണ്ടു. ദൈവത്തിന്റെ നന്മയുടെ വലുപ്പം താന്‍ മനസ്സിലാക്കിയത് കൊണ്ട് അതിന്റെ നുറുക്കുകള്‍ പോലും തന്റെ ആവശ്യങ്ങള്‍ക്ക് ധാരാളും മതിയാകുമെന്ന് താന്‍ വിശ്വസിച്ചു. നിന്റെ ആഗ്രഹം പോലെ ആകട്ടെ എന്ന കര്‍ത്താവിന്റെ ഉത്തരം ആ വിശ്വാസത്തിന്ന് ലഭിച്ച പ്രതിഫലമായിരുന്നു.
ലൂക്കോസ് 18ല്‍, മടുത്തുപോകാതെ യാചിച്ച വിധവയുടെ ഉപമ പറഞ്ഞപ്പോഴും ഈ വസ്തുത തന്നെയാണ് കര്‍ത്താവ് അടിവരയിട്ടത്.
അബ്രഹാമിന്റെ ഈ മദ്ധ്യസ്ഥ പ്രാര്നയെക്കുറിച്ച് മോശെ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. താനും യിസ്രയേല്‍മക്കള്‍ പാപം ചെയ്ത് ദൈവത്തിന്റെ കോപം ജ്വലിപ്പിച്ചപ്പോള്‍,അവര്‍ക്ക് വേണ്ടി ദൈവസന്നിധിയില്‍ ഇടിവില്‍ നിന്നു. അവരെ നശിപ്പിക്കുവാന്‍ വേണ്ടി എന്നെ വിടുക എന്ന് ദൈവം പറയതക്കവണ്ണം, മോശെയുടെ പ്രാര്‍ത്ഥന അത്ര ശക്തവും, ദൈവത്തെ സ്വാധീനിച്ചതുമായിരുന്നു.
യെഹ 22.30 30 ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന്നു ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.
ഒരു വ്യക്തി അവന് തന്നില്‍തന്നെ ബലപ്പെട്ട് വിശുദ്ധിയിലും, ന്യായത്തിലും മതില് പണിയുന്നവനായിരിക്കേണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത് . അക്രമത്തോടും, പീഡനത്തോടും, അശുദ്ധിയോടും എതിര്‍ത്തു നില്ക്കുന്നതില് മറ്റുള്ളവര്‍ക്ക് അവന് മാതൃകയായിരിക്കണം. സ്വന്തം ജീവിതത്തിലും, താന്‍ സ്വാധീനിക്കുന്നവരുടെ ജീവിതത്തിലും, താന്‍ ജീവിക്കുന്ന കാലഘട്ടത്തന്റെ ദുഷ്ടശീലങ്ങള്ക്കൊരു മാറ്റം വരുത്തുവാനും, മറ്റുള്ളവരെ അതില്‍നിന്ന് പിന്തിരിപ്പിക്കുന്നതില് എരിവുള്ളവനായിരിക്കേണം. ദൈവജനം പാപത്തിലകപ്പെട്ടിരിക്കുമ്പോള് അവരോട് ദയ കാണിക്കേണ്ടതിന്ന് അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ ഇങ്ങനെ ഒരുക്കമുള്ള മനുഷ്യനെയാണ് ദൈവം അന്വേഷിക്കുന്നത്.
പാപത്തിലും അത് മുഖാന്തരമുണ്ടാകുന്ന കഷ്ടതയിലും മുഴുകിയിരിക്കുന്ന ജനം പ്രാത്ഥിക്കാതിരിക്കുമ്പോഴും, പാപത്തിന്റ ഒഴുക്ക് നീതിമാര്ഗ്ഗങ്ങളിലേക്ക് വഴിതിരിച്ച് വിടുവാന്‍ ആരാരുമില്ലാത്ത അവസ്ഥ വരുമ്പോഴും, അത് ദൈവത്തിന്റെ ന്യായവിധി വളരെ അടുത്തിരിക്കുന്നു എന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ദൈവത്തിന്റെ വിചാരങ്ങള്‍ മനസ്സിലാക്കി തന്റെ ഹിതപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ തക്കവണ്ണം നമ്മുടെ ഹൃദങ്ങളെയും, ജീവതങ്ങളെയും ദൈവഭക്തിയില്‍ ഉറപ്പിക്കുവാനുമായി നമുക്ക് ശ്രദ്ധിക്കാം.



Post a comment